Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheat Money

താ​മ​ര​ശേ​രി​യി​ൽ വ്യാ​ജ വ്യാ​ജ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സ്; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വ്യാ​ജ വ്യാ​ജ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി നൗ​ഷാ​ദ്, പൂ​നൂ​ര്‍ ത​ച്ച​ന്‍​പൊ​യി​ല്‍ സ്വ​ദേ​ശി ഗി​രി​ജ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

താ​മ​ര​ശേ​രി പോ​ലീ​സ് ആ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 28ന് ​താ​മ​ര​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ സൂ​ര്യ ഫൈ​നാ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ഗി​രി​ജ​യാ​ണ് സ്വ​ര്‍​ണ​വ​ള​ക​ള്‍ പ​ണ​യം വെ​യ്ക്കാ​ന്‍ എ​ത്തി​യ​ത്. പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര്‍ സ്വ​ര്‍​ണം പ​രി​ശോ​ധി​ച്ച് അ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​സ​മ​യ​ത്തി​ന​കം ഗി​രി​ജ വാ​ഹ​ന​ത്തി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍, പ​ണ​യം വെ​യ്ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം ഗി​രി​ജ​യ്ക്ക് നൗ​ഷാ​ദാ​ണ് ന​ല്‍​കി​യ​തെ​ന്ന് വ്യ​ക്ത​മാ​യി.

വ​ള​ക​ളി​ല്‍ മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന്‍റെ വ്യാ​ജ ലോ​ഗോ​യും ബി​ഐ​എ​സ് ഹാ​ള്‍​മാ​ര്‍​ക്ക് മു​ദ്ര​യും ഉ​പ​യോ​ഗി​ച്ച​താ​യും, കോ​ഴി​ക്കോ​ട് വി​ല്‍​പ്പ​ന ന​ട​ത്തി​യ യ​ഥാ​ര്‍​ഥ ആ​ഭ​ര​ണ​ത്തി അ​തേ സീ​രി​യ​ല്‍ ന​മ്പ​ര്‍ ത​ന്നെ​യാ​ണ് വ്യാ​ജ വ​ള​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up